പയ്യോളി: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പയ്യോളി ഏരിയയിൽ പൂർണം. പയ്യോളി നഗരസഭ, തിക്കോടി, മൂടാടി , തുറയൂർ പഞ്ചായത്തുകളിൽ പണിമുടക്കിന്റെ ഭാഗമായി കടകളെല്ലാം അടഞ്ഞു കിടന്നു. ഓട്ടോറിക്ഷകൾ, ടാക്സി വാഹനങ്ങൾ, ഗുഡ്സ് വാഹനങ്ങ ൾ ഒന്നും റോഡിലിറങ്ങിയില്ല. സ്കൂളുകളും സർക്കാർസ്ഥാപനങ്ങളും ബാങ്കുകളും അടഞ്ഞു കിടന്നു. പയ്യോളി ടൗണിൽ രാവിലെ ഒമ്പതോടെ എത്തിച്ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകർ പണിമുടക്കിയ തൊഴിലാളികൾക്കും കടകളടച്ച് സഹകരിച്ച വ്യാപാരികൾക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു പ്രകടനം നടത്തുകയും പയ്യോളി പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തുകയും ചെയ്തു. ധർണ സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്തു. എഐടിയുസി നേതാവ് കെ ശശിധരൻ അധ്യക്ഷനായി. പി വി മനോജൻ , പി ജനാർദ്ദനൻ, എൻ സി മുസ്തഫ, കെ ടി രാജ്നാരായണൻ, കെ ടി ലിഖേഷ് എന്നിവർ സംസാരിച്ചു. സിഐടിയു ഏരിയ സെക്രട്ടറി കെ കെ പ്രേ മൻ സ്വാഗതം പറഞ്ഞു.
തിക്കോടി: തിക്കോടി പഞ്ചായത്തിൽ സർക്കാർസ്ഥാപ നങ്ങളും സ്കൂളുകളും അടഞ്ഞു കിടന്നു. കടകൾ തുറന്നില്ല. പൊതു വാഹനങ്ങൾ ഓടിയില്ല.
പുറക്കാട്: സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പുറക്കാട്ട് ടൗണിൽ പ്രകടനം നടത്തി. കെ സുകുമാരൻ, എൻ കെ അബ്ദുൽ സമദ്, രാമചന്ദ്രൻ കുയ്യേണ്ടി, ഇ ശശി , എടവനകണ്ടി രവീന്ദ്ര ൻ എന്നിവർ നേതൃത്വം നൽകി.
മൂടാടി: മൂടാടി പഞ്ചായത്തിൽ സർക്കാർ ഓഫീസുകളും സ്കൂളുകളും തുറന്നില്ല. കടകൾ അടഞ്ഞു കിടന്നു.
നന്തി: നന്തി ടൗണിലെ പച്ചക്കറിക്കട രാവിലെ തുറന്നത് സംഘർ ഷത്തിനിടയാക്കി. ഉച്ചയോടെ സംഘടിത പ്രസ്ഥാനങ്ങളുടെ സമരശക്തിക്കു മുന്നിൽ കടയുടമ മുട്ടുമടക്കി. രാവിലെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നന്തി ടൗണിൽ പ്രകടനം നടത്തി. എ കെ ഷൈജു, കെ സത്യൻ, വി വി സുരേഷ്, എൻ മനോജ്, ശശി കാട്ടിൽ, പി സന്തോഷ്, വി എം വിനോദൻ, സുനിൽ അക്കമ്പത്ത് എന്നിവർ നേതൃത്വം നൽകി.
തുറയൂർ: തുറയൂർ പഞ്ചായത്തിൽ പണിമുടക്ക് പൂർണ്ണമായി. സർക്കാർ സ്ഥാപനങ്ങളും സ്കൂളുകളും അടഞ്ഞുകിടന്നു. പൊതു വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. പണിമുടക്കിയ തൊഴിലാളികൾക്ക് അഭിവാദ്യങ്ങളർപ്പിച്ച് സംയുക്തട്രേഡ് യൂണിയൻ നേതൃത്വത്തിൽ രാവിലെ പയ്യോളി അങ്ങാടിയിൽ പ്രകടനം നടത്തി. എസ് കെ അനൂപ്, പി കെ കിഷോർ, ആർ ബാലകൃഷ്ണൻ, ടി എം രാജൻ, ഇ എം രജനി, മധു മാവുള്ളാട്ടിൽ എന്നിവർ നേതൃത്വം നൽകി.