പയ്യോളി: ‘പൈതൃകപ്പെരുമ’ എന്ന പ്രമേയത്തിൽ റൗളത്തു സി എം ദഅവ ദർസ് വിദ്യാർത്ഥികളുടെ നാലാമത് എഡിഷൻ ഇഗ്നൈറ്റ് നോളജ് ഫെസ്റ്റ് സമാപിച്ചു.
മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം
അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്കാര ജേതാവും
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ
ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
കീരങ്കൈ ജുമാമസ്ജിദ് ഖത്വീബ് ശാഫി അഹ്സനി പെരുവയൽ അധ്യക്ഷത വഹിച്ചു. അൽ വാരിസ് ഇർഫാൻ സുറൈജി പ്രമേയ പ്രഭാഷണം നടത്തി. വള്ള്യാട് മുഹമ്മദ് മദനി,തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ്, കീരങ്കൈ ജുമാ മസ്ജിദ് പ്രസിഡന്റ് ഇസ്മായിൽ ഹാജി തെനങ്കാലിൽ, വാർഡ് മെമ്പർ റസാഖ് കുറ്റിയിൽ, അസ്ലം സഖാഫി,അമ്മദ് മുണ്ടാളി,മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സി കെ അസീസ് , സലിം കീരങ്കൈ, അഫ്സൽ പി പി, സംസാരിച്ചു.