പയ്യോളി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു; പ്രസിഡന്റ് രവീന്ദ്രൻ, സെക്രട്ടറി സദാനന്ദൻ, ട്രഷറർ ഡെനിസൺ

news image
Jul 17, 2025, 4:03 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ഒ വി സനൽ നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് എം പി ജിതേഷ്  അധ്യക്ഷനായി. ചടങ്ങിൽ വീൽചെയർ വിതരണവും, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുകയും ചെയ്തു. റീജിയണൽ ചെയർമാൻ പി മോഹനൻ , സോൺ ചെയർമാൻ ബാലകൃഷ്ണൻ അളകാപുരി, എം ഫൈസൽ, ടി പി നാണു, ഷമീർ കെ എം, സെന യാസർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് രവീന്ദ്രൻ അമ്പാടി, സെക്രട്ടറി സദാനന്ദൻ കാവിൽ, ട്രഷറർ ജി ഡെനിസൺ   എന്നിവരെ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe