പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

news image
Sep 25, 2025, 5:26 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ എല്ലാ ദിവസവും കാലത്ത് ദേവീ പൂജ, ലളിത സഹസ്രനാമാർച്ചന മുതലായവ നടക്കും. ചടങ്ങുകൾക്കു ക്ഷേത്രം മേൽശാന്തി രജീഷ് നേതൃത്വം നൽകും. സെപ്റ്റംബർ 29 തിങ്കളാഴ്ച ഗ്രന്ഥം വെപ്പ്, 30ന് ചൊവ്വാഴ്ച ദുർഗാഷ്ടമി ദീപാരാധനക്ക് ശേഷം ഗ്രന്ഥപൂജ. ഒക്ടോബർ 1 ബുധനാഴ്ച മഹാനവമി -ഗ്രന്ഥപൂജ, വാഹന പൂജ, ആയുധപൂജ. ഒക്ടോബർ 2 വ്യാഴാഴ്ച വിജയദശമി ദിനത്തിൽ കാലത്ത് വാഹനപൂജ, ആയുധപൂജ, ഗ്രന്ഥപൂജ, ഗ്രന്ഥ മെടുപ്പ് തുടർന്നു എഴുത്തിനിരുത്തൽ എന്നിവ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe