പരിയാരം: സ്വകാര്യബസും സ്ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. സ്ക്കൂട്ടർ യാത്രക്കാരൻ ഏമ്പേറ്റിലെ ശ്രീധരൻ(62), ബസ് കണ്ടക്‌ടർ ജയേഷ്(40) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ഒൻപതോടെയായിരുന്നു അപകടം.
കണ്ണൂരിൽനിന്ന് പയ്യന്നൂരിലേക്ക് പോകുന്ന കെ.എൽ-13 എ.ജി-3035 മാനസം എന്ന ബസ് നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറിലേക്ക് കയറുകയായിരുന്നു, ഇതിനിടയിലാണ് ബസിടിച്ച് ശ്രീധരന് പരിക്കേറ്റത്.
ഇരുവരേയും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.