പലസ്തീന് ഐക്യദാർഢ്യം; പയ്യോളിയിൽ സിപിഎം പ്രകടനവും പൊതുയോഗവും

news image
Oct 26, 2023, 2:01 pm GMT+0000 payyolionline.in

പയ്യോളി: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പയ്യോളിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടി ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.

പയ്യോളിയിൽ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യുന്നു

പയ്യോളിയിൽ നടന്നപലസ്തീൻ ഐക്യദാർഢ്യ പ്രകടനം കാനത്തിൽ ജമീല എംഎൽഎ, എം പി ഷിബു, ഡി ദീപ എന്നിവർ നേതൃത്വം നൽകുന്നു

ഏരിയ കമ്മിറ്റി അംഗം പി വി മനോജൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കാനത്തിൽ ജമീല എംഎൽഎ , എം പി ഷിബു, ഡി ദീപ, ഏരിയ കമ്മിറ്റി അംഗം വി  ഹമീദ് എന്നിവർ സംസാരിച്ചു. എൻ സി മുസ്തഫ സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe