പളളിക്കരയിൽ അജയ്യ കലാകായിക വേദിയുടെ മുപ്പതാം വാർഷികാഘോഷവും ഓണാഘോഷവും

news image
Sep 11, 2025, 4:59 pm GMT+0000 payyolionline.in

തിക്കോടി: അജയ്യ കലാകായിക വേദി പളളിക്കര മുപ്പതാം വാർഷികാഘോഷവും ഓണാഘോഷവും  വി. കെ. നാരായണൻ നഗർ പളളിക്കരയിൽ നടന്നു.
സത്യചന്ദ്രൻ പൊയിൽക്കാവ് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് വേണു വെണ്ണാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  സുരേഷ് ചങ്ങാടത്ത് മുഖ്യാഥിതി ആയിരുന്നു . എം കെ ശ്രീനിവാസൻ , ഷീബ പുൽപ്പാണ്ടി, രജനി കോമത്ത്, ഗോവിന്ദൻ പരിയാരത്ത്, വേണു താഴെ ഇല്ലത്ത്, വി വി ചന്ദ്രൻ, രവീന്ദ്രൻ പുതിയോട്ടിൽ, ദിനേശൻ അയനി്യിൽ എന്നിവർ സംസാരിച്ചു.

പഴയകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും കലാകാരനുമായ അച്യുതൻ വെണ്ണാടി, 2025 ൽ തിക്കോടി ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച കർഷക തൊഴിലാളിയായി തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞിക്കണ്ണൻ , പ്രദേശത്തെ ഏറ്റവും മികച്ച കർഷകൻ വേണു താഴെ ഇല്ലത്ത് എന്നിവരെ ആദരിച്ചു.
നടനും സഹസംവിധായകനുമായ അഭിമൽ ദിനേശ് , സംസ്കൃത സർവകലാശാല യുവജനോത്സവത്തിൽ കവിതാരചനയിൽ ഒന്നാം സ്ഥാനം നേടിയ നന്ദന പരിയാരത്ത്, വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ നേടിയ ഉണ്ണിക്കൃഷ്ണൻ എം എസ്, മഴവിൽ മനോരമ ഒരു ചിരി ബമ്പർ ഇരു ചിരി ബമ്പർ ചിരി ഫാമിലി മെമ്പർഷിപ്പ് നേടിയ അർജുൻ എസ് ജയകൃഷ്ണൻ, രജിഷ, ജിഷ ,നീതുപ്രിയ, ഉമൈബാൻ,വൈഗ കൃഷ്ണ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു ക്ലബ് നടത്തിയ വിവിധ മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി അനിൽ തായാനാടത്ത് സ്വാഗതവും ഖജാൻജി അജിത്ത് കുമാർ വെണ്ണാടി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe