നന്തിബസാർ: പള്ളിക്കര ദിശ പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൈകോർക്കാം എന്ന ബോധവൽക്കരണ പരിപാടി പയ്യോളി എസ് ഐ റഫീഖ് ഉൽഘാടനം ചെയ്തു. ദിശ ചെയർമാൻ ഒ. കെ. ഫൈസൽ അദ്ധ്യക്ഷനായി. സുഹൈൽ ഹൈത്വമി മുഖ്യ പ്രഭാഷണം നടത്തി.
വാർഡ് മെമ്പർ ദിബിഷബാബു, നന്മ മഹൽ കൂട്ടായ്മ പ്രസിഡൻറ് ആർ കെ. റഷീദ്, പി ജനാർദ്ദൻ, അശോകൻ പുതിയോട്ടിൽ, ടി.പി.കുഞ്ഞിമൊയ്തീൻ (മിസ്ക്), റസാക്ക് പള്ളിക്കര പ്രസംഗിച്ചു . ആർ .കെ .കുഞ്ഞമ്മദ് സ്വാഗതവും റംല ഷറഫ് നന്ദിയും പറഞ്ഞു.