പയ്യോളി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സഹകരണ പ്രസ്ഥാനത്തിന്റെ സമർപ്പിത പ്രവർത്തകനുമായിരുന്ന എം.പി. കുഞ്ഞിരാമന്റെ ഇരുപതാം ചരമവാർഷികം പള്ളിക്കര നികുഞ്ജത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ അനുസ്മരിച്ചു.
രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്ക്കരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ജനതാദൾ പയ്യോളി മുൻസിപ്പൽ പ്രസിഡണ്ട് പി.ടി. രാഘവൻ അധ്യക്ഷത വഹിച്ചു.

സാധാരണ ജനങ്ങളുടെ അവകാശങ്ങൾക്കായി ജീവിതം സമർപ്പിച്ച സമർപ്പിത പൊതുപ്രവർത്തകനായിരുന്നു എം.പി. കുഞ്ഞിരാമനെന്ന് വക്താക്കൾ അനുസ്മരിച്ചു. സഹകരണ മേഖലയിലും സാമൂഹിക–രാഷ്ട്രീയ രംഗത്തും അദ്ദേഹം നൽകിയ സംഭാവനകൾ ഇന്നും സമൂഹത്തിന് മാതൃകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, ജില്ലാ കമ്മിറ്റി അംഗം കൊളവിപ്പാലം രാജൻ, മണ്ഡലം പ്രസിഡണ്ട് കുയ്യണ്ടി രാമചന്ദ്രൻ, തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ പുതുക്കുടി ഹമീദ്, സി.പി.ഐ(എം) പയ്യോളി സൗത്ത് ലോക്കൽ സെക്രട്ടറി കെ.ടി. ലിഖേഷ്, ഡി.വൈ.എഫ്.ഐ നേതാവ് വിജീഷ് പുൽപ്പാണ്ടി, മഹിള ജനത നേതാവ് സിന്ധുശ്രീശരാജ്, പി.ടി. ഷിംജിത്ത്, രാജ്നാരായണൻ കെ.ടി., എം.പി. ജയദേവൻ, പയ്യോളി മാതൃഭൂമി റിപ്പോർട്ടർ സി.എം. മനോജ് നമ്പ്യാർ, എം.ടി. നാണു മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ പരിയാരത്ത്, എം.പി. നാരായണൻ തുടങ്ങിയവർ അനുസ്മരണപ്രസംഗങ്ങൾ നടത്തി.
അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങുകളും നടന്നു. വിവിധ രാഷ്ട്രീയ–സാമൂഹിക രംഗങ്ങളിലെ പ്രവർത്തകരും നാട്ടുകാരും സമ്മേളനത്തിൽ പങ്കെടുത്തു.
