പള്ളിക്കര കോടനാട്ടും കുളങ്ങര പരദേവതാ ക്ഷേത്രത്തിലെ രാമായണ മാസാചരണ ചടങ്ങുകൾ സമാപിച്ചു

news image
Aug 17, 2023, 2:40 am GMT+0000 payyolionline.in

തിക്കോടി: പള്ളിക്കര കോടനാട്ടും കുളങ്ങര പരദേവതാ ക്ഷേത്രത്തിലെ രാമായണ മാസാചരണ ചടങ്ങുകൾ സമാപിച്ചു. ഒരു മാസക്കാലമായി ക്ഷേത്രത്തിൽ രാമായണം നിത്യപാരായണം ചെയ്ത ശ്രീനിവാസൻ പള്ളിക്കരയെ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ടി.പി.പ്രജീഷ് കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.

രാമായണ കഥാമൃതം പരിപാടി അവതരിപ്പിച്ച സ്വപ്ന രാജീവിനെ ക്ഷേത്രം സെക്രട്ടറി വി.ടി.കെ.അശോകൻ പൊന്നാട അണിയിച്ചു. രാമായണ പ്രശ്നോത്തരിയിൽ വിജയിച്ചവർക്ക് ക്ഷേത്രം ഖജാൻജി എൻ.നാരായണൻ ഉപഹാരങ്ങൾ നൽകി.
ചടങ്ങിൽ ക്ഷേത്രം വൈസ് പ്രസിഡണ്ട് ബിജു കേളോത്ത് അധ്യക്ഷത വഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe