വൻമുഖം ഗവ.ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

news image
Aug 16, 2023, 4:27 pm GMT+0000 payyolionline.in

നന്തി ബസാർ: വൻമുഖം ഗവ ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് സുചിത്ര ടീച്ചർ ദേശീയ പതാക ഉയർത്തി. എം പി ടി എ പ്രസിഡന്റ് ജിസ്ന, പി. ടി. എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രധാന അദ്ധ്യാപിക സുചിത്ര ടീച്ചർ പതാക ഉയർത്തുന്നു.

ജെ.ആർ.സി, എസ്.പി സി, എസ്.എസ്.എസ്.എസ് തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനവിതരണം കൊയിലാണ്ടി സബ് ഇൻസ്പെക്ടർ അനീഷ് വടക്കേടത്ത് നിർവഹിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണം കനറാ ബാങ്ക് മാനേജർ ലിപിൻ പീറ്റർ നിർവഹിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe