തിക്കോടി: പള്ളിക്കര നൈവാരണി ശ്രീകൃഷ്ണക്ഷേത്രത്തിൽ പതിമൂന്നാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് ആരംഭം കുറിച്ചു. സപ്തംബർ 6 മുതൽ 13 വരെ നീണ്ടു നിൽക്കുന്ന സപ്താഹയജ്ഞത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ദീപപ്രോജ്ജ്വലനം നടത്തി.
ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് തലയണ ജനാർദ്ദനൻ നായർ അധ്യക്ഷത വഹിച്ചു.
ആചാര്യവരണത്തിന്ശേഷം യജ്ഞാചാര്യൻ ബ്രഹ്മശ്രീ മാങ്കുളം ഗോവിന്ദൻ നമ്പൂതിരി ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. കൂത്തിലാട്ട് ഗംഗാധരൻ , നമ്പ്യേരി നാണുമാസ്റ്റർ, ശ്യാമള ടീച്ചർ എന്നിവർ സംസാരിച്ച ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി പി വിനോദ് സ്വാഗതവും ക്ഷേത്രം വനിതാവേദി സെക്രട്ടറി മുത്താറ്റിൽതാഴ പ്രസീത നന്ദിയും പറഞ്ഞു.