പാലിയേറ്റീവിനായുള്ള ധനശേഖരണം: യുവധാര പാലേരിമുക്കിന്റെ സമ്മാനകൂപ്പണുകൾ നറുക്കെടുത്തു

news image
Nov 15, 2023, 4:38 am GMT+0000 payyolionline.in

പയ്യോളി: പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി യുവധാര പാലേരിമുക്കിന്റെ സമ്മാന കൂപ്പണുകൾ നറുക്കെടുത്തു.  യുവധാര പാലേരിമുക്കിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്. കോമഡി ഉത്സവം ഫൈയിം സുഭാഷ് പയ്യോളി ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനം അപ്പാസൻസ് സ്പോണ്സർ ചെയ്ത വാഷിങ്മെഷീൻ അനുശ്രീ അടിയോത്തുകണ്ടി അർഹയായി. രണ്ടാം സമ്മാനമായ ഐമാക്സ് പയ്യോളി സ്പോണ്സർ ചെയ്ത ഗ്രൈന്റർ ശശി കാട്ടിലിനും,മൂന്നാം സമ്മാനമായ ഒപ്പേര ഡിജിറ്റൽ ഹബ് സ്പോണ്സർ സ്മാർട്ട് വാച്ച് ഫജറുദ്ദീനും, കെഎ സൂപ്പർമാർക്കറ്റ് സ്പോണ്സർ ചെയ്ത നാലാം സമ്മാനമായ ഒരു ചാക്ക് അരി അമൽ രാജിനും,അഞ്ചാം സമ്മാനം ആയ പ്രഷർ കുക്കർ എം പി ബാബുവും  അർഹരായി.

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe