പയ്യോളി: കേരളത്തിൽ പുതുതായി അനുവദിച്ച ഷോർണൂർ- കണ്ണൂർ പാസഞ്ചർ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പയ്യോളി റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽ ഷാഫി പറമ്പിൽ എംപി ക്ക് നിവേദനം നൽകി. മഠത്തിൽ അബ്ദുറഹ്മാൻ, മഠത്തിൽ നാണു മാസ്റ്റർ, സബീഷ് കുന്നങ്ങോത്ത്, മുജേഷ് ശാസ്ത്രി തുടങ്ങിയവർ ഉണ്ടായിരുന്നു.

നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽ ഷാഫി പറമ്പിൽ എംപി ക്ക് നിവേദനം നൽകുന്നു