പയ്യോളി: വൻകിട , ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്ന തൊഴിലാളികളെ പീടിക തൊഴിലാളി ക്ഷേമനിധിയിൽ ഉൾപ്പെടുത്തുന്നതിന് ഉടമകൾ തയ്യാറാകണമെന്ന് കമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ (സിഐടിയു) പയ്യോളി മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു.
പയ്യോളിഎകെജി ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ ജില്ല ജോ:സെക്രട്ടറി എസ് തേജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ് എം സിറാജ് അധ്യക്ഷനായി. സിഐടിയു ഏരിയസെക്രട്ടറി കെ കെ പ്രേമൻ, കരീം ചെറിയാടത്ത് എന്നിവർ സംസാരിച്ചു. എൻ ടി രാജൻ സ്വാഗതവും, എൻ കെ വേണുഗോപാലൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പ്രസിഡൻറ് എൻ ടി രാജൻ, സെക്രട്ടറി എസ് എം സിറാജ്, ട്രഷറർ എൻ കെ വേണുഗോപാലൻ എന്നിവരെ തെരഞ്ഞെടുത്തു.