പുറക്കാട് അരിമ്പൂർ ശ്രീ കിരാതമൂർത്തി ക്ഷേത്ര തിറ മഹോത്സവം ഏപ്രിൽ-21 22 , 23 തിയതികളിൽ

news image
Apr 20, 2023, 10:51 am GMT+0000 payyolionline.in

തിക്കോടി : വടക്കെ മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ അരിമ്പൂർ ശ്രീ കിരാതമൂർത്തി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറമഹോത്സവം ഏപ്രിൽ-21 , 22 , 23 തിയതികളിൽ നടത്തപ്പെടുന്നു. ഏപ്രിൽ 21 ന് രാത്രി 8 മണിക്ക് നടക്കുന്ന നട്ടത്തിറയോടു കൂടിയാണ് ക്ഷേത്രത്തിലെ തിറ മഹോത്സവം ആരംഭിക്കുന്നത്.

അന്ന് രാവിലെ 6 മണിക്ക്  നടതുറക്കും. കാലത്ത് ഗണപതിഹോമം, വിശേഷാൽ പൂജകൾ, പ്രഭാത ഭക്ഷണം, രാവിലെ 8 മണിക്ക് കലവറനിറക്കൽ . ഉച്ചക്ക്‌ 12 ന് അന്നദാനം, വൈകീട്ട് 5 മണിക്ക് ഡോ. പിയൂഷ് നമ്പൂതിരിയുടെ പ്രഭാഷണം . 6.45 ന് ക്ഷേത്രം കോലധാരിയും 2021 ലെ സംസ്ഥാന ഫോക് ലോർ അവാർഡ് ജേതാവ് ശ്രീ.സി.കെ.നാരായണനെ ആദരിക്കുന്നു.

ഏപ്രിൽ 22 ന് രാവിലെ 5.30 ന് നടതുറക്കുന്നു. രാവിലെ പ്രഭാത ഭക്ഷണം, ഉച്ചക്ക് 12 ന് അന്നദാനം, വൈകീട്ട് 5 ന് ഇളനീർകുല വരവ്, രാത്രി 7 ന് തിരുവാതിരക്കളി, 7.45 ന് വെള്ളാട്ട്, തിറ എന്നിവ ഉണ്ടായിരിക്കും.

ഏപ്രിൽ 23 ന് കാലത്ത് 6 മണിക്കും 7 നും ഇടയിൽ ക്ഷേത്രക്കുളത്തിൽ നിന്നും വരുന്ന ദൈവം പുറപ്പാട് എന്ന ചടങ്ങും , രാവിലെ 8 മണിക്ക് കിരാതമൂർത്തിയുടെ തിറ, ചാന്ത്ചാർത്തൽ , തിരുമുടി വെപ്പ്, രാവിലെ 10 മണിക്ക് വാളകം കൂടൽ, കലശം, പുണ്യാഹം, നാഗപൂജ എന്നിവയോടു കൂടി ക്ഷേത്ര തിറ മഹോത്സവ ചടങ്ങുകൾ അവസാനിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe