പുറക്കാട് ഹെവൻസ് പ്രീ – സ്കൂൾ വാർഷികം ആഘോഷിച്ചു

news image
Feb 12, 2024, 4:38 am GMT+0000 payyolionline.in

പയ്യോളി : പുറക്കാട് ഹെവൻസ് പ്രീ – സ്കൂൾ വാർഷികം വിപുലമായി പരിപാടികളോടെ ആഘോഷിച്ചു .’ലാ ഫർഫല ‘ എന്ന തലക്കെട്ടിൽ നടന്ന പരിപാടി ദർശന ചാനൽ ‘ പുത്തൻ കുട്ടികുപ്പായം ‘ താരം ദേവിക ഉദ്ഘാടനം ചെയ്തു . പരിപാടിയിൽ ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി മുഖ്യാതിഥിയായി. ഹെവൻസ് മാനേജർ പി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സുമയ്യ സുശീർ റിപ്പോർട്ടവതരിപ്പിച്ചു .

പി.എച്ച്.ഡി. ബിരുദം നേടിയ ഡോ: സുശീർ ഹസ്സന് പി.വി. ഇബ്രാഹിം മാസ്റ്റർ ഉപഹാരം കൈമാറി. ഖുർആൻ പാരായണം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ പരിപാടിയിൽ ആദരിച്ചു . ജമാഅത്തെ ഇസ്ലാമി പയ്യോളി ഏരിയ പ്രസിഡണ്ട് ടി.എം. ഹനീഫ മാസ്റ്റർ , കെ.കെ. സിറാജ് എന്നിവർ സംസാരിച്ചു . നേരത്തെ മെറിറ്റ് ഡേയുടെ ഭാഗമായി ശാന്തിസദനം കാമ്പസിൽ നടന്ന പരിപാടിയിൽ മാനേജർ പി.കെ.അബ്ദുല്ല , ശാന്തിസദനം മാനേജർ പി.എം . അബ്ദുൽ സലാം ഹാജി , ശാന്തിസദനം പ്രിൻസിപ്പാൾ എസ്.മായ എന്നിവർ സംസാരിച്ചു . ഹെവൻസ് പ്രിൻസിപ്പാൾ സുമയ്യ സുശീർ സ്വാഗതവും പി.ടി.എ. പ്രസിഡണ്ട് ഹന്ന ഫാത്തിമ നന്ദിയും പറഞ്ഞു . കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി .

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe