മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന പുറക്കാമല ഖനനത്തിന് അനുമതി നൽകിയ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനത്തിന് എതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ബന്ധപ്പെട്ട രേഖകൾ കോടതിയിൽ ഹാജരാക്കുന്നതിൽ ഗ്രാമപഞ്ചായത്ത് അധികൃതർ വീഴ്ച വരുത്തിയതിനാലാണ് കേസ് വിധി ക്വാറി മാഫിയകൾക്ക് അനുകൂലമായി വന്നതെന്നും, പ്രാദേശിക പരിസ്ഥിതി സംഘടനകളുടെ അഭിപ്രായം തേടാതെയുമാണ് ഗ്രാമപഞ്ചായത്ത് കോടതിയെ സമീപിച്ചതെന്നും യു.ഡി. എഫ് കുറ്റപ്പെടുത്തി.

യു.ഡി എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി മേപ്പയൂർ ടൗണിൽ നടത്തിയ പ്രതിഷേധ മാർച്ച്
പ്രതിഷേധ സംഗമം കെ.പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പറമ്പാട്ട് സുധാകരൻ അധ്യക്ഷത വഹിച്ചു. ടി.കെ .എ ലത്തീഫ്, പി.കെ അനീഷ്, കമ്മന അബ്ദുറഹിമാൻ, എം എം അഷറഫ്, കെ.പി വേണുഗോപാൽ, ശ്രീനിലയം വിജയൻ, മുജീബ് കോമത്ത്, സി.പി.നാരായണൻ, കെ.എം.എ അസീസ്, ആന്തേരി ഗോപാലകൃഷ്ണൻ സംസാരിച്ചു. ഇല്ലത്ത് അബ്ദുറഹിമാൻ,ഷർമിന കോമത്ത്, സി.പ്രസന്നകുമാരി, സറീന ഒളോറ, കെ.പി.രാധാമണി, അഷീദ നടുക്കാട്ടിൽ, റാബിയ എടത്തിക്കണ്ടി, റിയാസ് മലപ്പാടി, കെ.കെ അനുരാഗ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.