പൂക്കാട് മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപം സംഗീത സാന്ദ്രമായി

news image
Oct 15, 2023, 5:03 pm GMT+0000 payyolionline.in
പൂക്കാട് : പൂക്കാട് കലാലയത്തിൽ നടക്കുന്ന നവരാത്രി സംഗീതോത്സവം പ്രസിദ്ധ സംഗീതജ്ഞനും കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം ലഭിച്ച മേപ്പയ്യൂർ ബാലൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. ദീപ പ്രകാശനം നടത്തിയത് ഡോ.ജി.എസ് ബാലമുരളി കൊല്ലം ആണ്. പുരസ്ക്കാര ജേതാവ് മേപ്പയ്യൂർ ബാലനെ അനുമോദിച്ചു കൊണ്ട് കലാലയം പ്രസിഡണ്ട് യു.കെ. രാഘവൻ സംസാരിച്ചു. കലാലയം പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി പൊന്നാടയണിയിച്ച് ഉപഹാര സമർപ്പണം നടത്തി. സ്വാഗത സംഘം ചെയർമാൻ ഡോ. ഒ. വാസവൻ അധ്യക്ഷത വഹിച്ചു. ജന. കൺവീനർ എം. പ്രസാദ് സ്വാഗതവും കെ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
തുടർന്ന് പൂക്കാട് കലാലയം സുവർണ്ണജൂബിലിയുടെ ഭാഗമായി വേണു പൂക്കാട് സ്മാരക നഗരിയിൽ ഒരുക്കിയ മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തിൽ  ഡോക്ടർ ജി.എസ്. ബാലമുരളി കൊല്ലം സംഗീതക്കച്ചേരി അവതരിപ്പിച്ചു. വയലിനിൽ ആദർശ് ഗുരുവായൂർ മൃദംഗത്തിൽ കല്ലേക്കുളങ്ങര ഉണ്ണികൃഷ്ണൻ മോർസിംഗ് കലാമണ്ഡലം ഹരികൃഷ്ണൻ എന്നിവർ പക്കമേളമൊരുക്കി. തുടർന്നുള്ള ദിവസങ്ങളിൽ ദേവൻ അന്തിക്കാട് തൃശ്ശൂർ, ടി എം അബ്ദുൽ അസീസ് കോഴിക്കോട്, സത്യൻ മേപ്പയ്യൂർ, അനുശ്രീ കലാമണ്ഡലം എന്നിവർ സംഗീതക്കച്ചേരിയും നോബി ബെൻഡക്സ് ഗസലും ലക്ഷ്മി എസ് ആർ, ഗായത്രി എന്നിവർ ചേർന്ന് വയലിൻ കച്ചേരിയും കലാനിലയം ഹരി, അഭിജിത്ത് വാര്യർ എന്നിവർ ചേർന്ന് കഥകളി പദവും അവതരിപ്പിക്കും. മഹാനവമിനാളിൽ രാവിലെ 9 മണി മുതൽ സംഗീതാരാധനയും പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന ഗാനമേളയും ഉണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe