പയ്യോളി: പുരോഗമന കലാസാഹിത്യ സംഘം പെരുമാൾപുരം യൂണിറ്റിന്റെ ബാനറിൽ
അലവി തിക്കോടിയുടെ “വയോജന പുരാണം” എന്ന കഥാ സമാഹാരം ഡോ. മോഹനൻ നാടുവത്തൂർ തൃക്കോട്ടൂർ യൂ.പി സ്കൂളിൽ വെച്ച് പ്രകാശനം ചെയ്തു. ചന്ദ്രശേഖരൻ തിക്കോടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

അലവി തിക്കോടിയുടെ വയോജന പുരാണം പുസ്തക പ്രകാശനം ഡോ. മോഹനൻ നടുവത്തൂർ നിർവ്വഹിക്കുന്നു
“വയോജന പുരാണം” പുസ്തക പ്രകാശനം ചെയ്തു. പി.കെ. രാജീവൻ അധ്യക്ഷനായി. ഡോ.ആർ.കെ സതീഷ് പുസ്തകം ഏറ്റുവാങ്ങി. വൈ.സി അനന്യ പുസ്തകം പരിചയപ്പെടുത്തി.
മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ. ശ്രീനിവാസൻ, ബാബു പടിക്കൽ, കെ സുധാകരൻ സംസാരിച്ചു. കഥാകൃത്ത് അലവി തിക്കോടി മറുപടി ഭാഷണം നടത്തി.