തിക്കോടി: ശ്രീ പെരുമാൾപുരം ശിവക്ഷേത്രത്തിൽ രാമായണ മാസാചരണം ജൂലായ് 17 മുതൽ ആഗസ്റ്റ് 16 വരെ നടക്കും. എല്ലാ ദിവസവും രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം,
വൈകിട്ട് ഭഗവതിസേവ ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.
ജൂലായ് 17 വ്യാഴം മുതൽ ആഗസ്റ്റ് 16 വരെ വൈകുന്നേരം 5 മണിക്ക് കരുണാകരൻ രാമായണ പാരായണം നടത്തും. തുടർന്ന് രാമായണ കഥ പറയലും ഉണ്ടാക്കും. തുടർന്ന് ക്ഷേത്രം സേവിക സമിതിയുടെ ഭജന, ആഗസ്റ്റ് 2 ന് വെകിട്ട് 2 മണിക്ക് എൽ.പി യു പി എച്ച് സ് വിദ്യാർത്ഥികൾക്ക് രാമായ പാരായണ മത്സരവും ക്വിസ് മത്സരവും നടക്കും.