പയ്യോളി: മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഇഖ്‌റ ഹോസ്പിറ്റലിന്റെയും മലബാർ മാക്സി വിഷൻ ഐ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചത്. പെരുമാൾപുരം സഫാത്ത് നിസാറിന്റെ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് നടത്തിയ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ക്യാമ്പിന് ഡോ. അമൻ സ്വാലിഹ, ഡോ. അബ്റാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.




പയ്യോളി നഗരസഭ ചെയർപേഴ്സൺ എന്‍ സാഹിറ ക്യാമ്പ് ഉദ്ഘടാനം ചെയ്തു. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോർഡിനേറ്റർ എസ്. എം. അബ്ദുൽ ബാസിത് ആശംസയർപ്പിച്ചു.
ലളിത ബാബു സ്വാഗതവും അരവിന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
