പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക: കെഎസ്എസ്പിഎ കൊയിലാണ്ടി സമ്മേളനം

news image
Nov 9, 2023, 2:27 pm GMT+0000 payyolionline.in

കൊയിലാണ്ടി: കേരളത്തിലെ പെൻഷൻകാരുടെ തടഞ്ഞുവെച്ച 2. ഗഡു പെൻഷൻ കുടിശ്ശികയും, ഇത് വരെ നൽകാനുള്ള 18% . ഡി എ കുടിശികയും, മെഡി സെപ്പിലെ അപാകതയും പരിഹരിക്കാർ കേരളത്തിലെ സർക്കാർ തയ്യാറാവുന്നില്ല. കേരളത്തിൽ കടുത്ത സാമ്പത്തിക പ്രധിസന്ധിയാണെന്ന് പറഞ്ഞാണ് പെൻഷൻകാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചത്. ഇനിയെങ്കിലും പെൻഷൻകാരുടെ കാര്യത്തിൽ അടിയന്തിരമായി ശ്രദ്ധ പതിയണമെന്ന് കെ.എസ്.എസ്.പി.എ. കൊയിലാണ്ടി മുനിസിപ്പൽ സമ്മേളനം ഉൽഘാടനം ചെയ്ത് കൊണ്ട് ജില്ല സെക്രട്ടറി . ടി. ഹരിദാസൻ സർക്കാറിനോട് ആവശ്യപ്പെട്ടു.

 

സമ്മേളനത്തിൽ കെ.പി.സി.സി. മെമ്പറും, മുനിസിപ്പാലിറ്റി കൺസിലർ ആയ.പി.രത്നവല്ലി ടിച്ചർ മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ രവിന്ദ്രൻ മണമ്മൽ സ്വാഗതവും, ടി.വി. പവിത്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് നേതാക്കൾ ആയ വി.ടി. സുരേന്ദ്രൻ ,രജീഷ്. വെങ്ങളത്ത് കണ്ടി, അരുൺ – മണമ്മൽ ,
കെ.എസ് എസ് പി എ . നേതാക്കളായ  ടി.കെ. കൃഷ്ണൻ , വേലായുധൻ, കീഴരിയൂർ, ബാലൻ ഒതയോത്ത്, പ്രേമൻ ” നന്മ ന , പി.കെ.ചന്ദ്രഭാനു , വി.കെ. ശോഭന , എസ്.കെ.പ്രേമകുമാരി, വള്ളി – പരപ്പിൽ, ഇന്ദിര ടീച്ചർ. കപ്പന,രഘുനാഥ് പന്തലായനി – എന്നിവർ പങ്കെടുത്തു സംസാരിച്ചു. സമ്മേളനത്തിൽ . കെ.ശ്രീധരൻ കന്മന കണ്ടി നന്ദി പറഞ്ഞു. സമ്മേളത്തിൽ നിന്ന് 2023 – 2024-വർഷത്തെയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe