പെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യണം: പയ്യോളിയില്‍ ട്രഷറിയിലേക്ക് തൊഴിലാളി മാര്‍ച്ച് നടത്തി

news image
Sep 2, 2024, 12:47 pm GMT+0000 payyolionline.in

പയ്യോളി: നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നിർമ്മാണ മേഖലയിലെ തൊഴിലാളികൾ പയ്യോളി സബ് ട്രഷറി ഓഫീസിലേക്ക് മാർച്ച് നടത്തി. കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും സംസ്ഥാന കമ്മറ്റി അംഗം എം കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ ബാബു അധ്യക്ഷനായി.

ക്ഷേമനിധി കുടിശ്ശിക ആനുകൂല്യങ്ങൾ ഉടൻ നൽകുക, പാറ – മണൽ – ചെങ്കൽ ശേഖരിക്കുന്നതിനുള്ളതടസ്സങ്ങൾ നീക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സെസ് പിരിവ് ഉടൻ ആരംഭിക്കുക, സെസ് പിരിവിനെതിരെയുള്ള വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കുക, നിർമ്മാണ അസം സ്‌കൃത വസ്തുക്കളുടെ അനിയന്ത്രിത വിലക്കയറ്റം തടയുക,നിർമ്മാണക്ഷേമ നിധി പെൻഷൻ കേന്ദ്രസർക്കാർ ഏറ്റെ ടുക്കുക എന്നീ മുദ്രാവാക്യങ്ങളും മാർച്ചിൽ ഉന്നയിച്ചിരുന്നു.

സിഐടിയു പയ്യോളി ഏരിയ സെക്രട്ടറി കെ കെ പ്രേമൻ, യൂണിയൻ ജില്ലാകമ്മറ്റി അംഗങ്ങളായ പി വി രാമചന്ദ്രൻ,എൻ എം ബാലൻ, കെ കുഞ്ഞികൃഷ്‌ണൻ, മിനി ഭഗവതിക്കണ്ടി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എ കെ ഷൈജു സ്വാഗതവും ജില്ലാ കമ്മറ്റി അംഗം വി രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe