പയ്യോളി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിങ്ങിൽ എച്ച്എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടി കെ ആരാധ്യ .ചിങ്ങപുരം സികെജി എംഎച്ച്എസ്എസ് 9-ാം ക്ലാസു കാരിയായ ആരാധ്യ രണ്ട് വർഷം തുടർച്ചയായി സംസ്ഥാന കലാ മേള, ശാസ്ത്രമേള എന്നിവയിൽ പങ്കെടുത്ത് എ ഗ്രേഡ് നേടുന്നു. കഴിഞ്ഞ വർഷം കലാമേളയിൽ ഓയിൽ പെയിൻ്റി ങ്ങിനായിരുന്നു എ ഗ്രേഡ് നേടിയത്. കഴിഞ്ഞ വർഷവും ഈ വർഷവും സംസ്ഥാന ശാസ്ത്ര മേളയിൽ ഡിജിറ്റൽ പെയിൻ്റിങ്ങിൽ എ ഗ്രേഡും രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.

കെ ആരാധ്യ
ഈ വർഷം സംസ്ഥാന ശിശുക്ഷേമ സമിതി നടത്തിയ ക്ലിൻ്റ് സ്മാരക ചിത്രരചന മത്സരത്തിലും, കയർ കൈത്തറി വ്യവസായ വകുപ്പ് നടത്തിയ ചിത്രരചനാ ജലഛായം മത്സരത്തിൽ ഒന്നാം സ്ഥാനവും കെഎസ് ടിഎ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പാറ ചന്ദ്രൻ മാസ്റ്റർ അനുസ്മരണ ചിത്രരചനാ മത്സരത്തിലുംസംസ്ഥാന സമ്മേളനത്തോ ട നുബന്ധിച്ച് നടത്തിയ ചിത്രരചന ജലഛായം എന്നീ മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചിത്രാധ്യാപകൻ കോട്ടക്കൽ വിനോദ് ക്ലാരിയുടെ കീഴിൽ ചിത്രരചന അഭ്യസിച്ചിരുന്നു.പുറക്കാട് കാരാട്ടു കണ്ടി കെ ജയൻ്റെയും ലീനയുടെയും മകളാണ്. സഹോദരി ആർദ്ര ചിത്രരചനയിൽ സംസ്ഥാന കലോത്സവത്തിൽ പെൻസിൽ, ജലഛായം, ഓയിൽ പെയിൻ്റിങ്ങ് എന്നിവ യിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്.
