പ്രതികൾ നരഭോജികൾ; നരബലിക്കുശേഷം റോസ്‍ലിന്റെ മാംസം കറിവെച്ച് മൂവരും ഭക്ഷിച്ചു, ബാക്കി മാംസം ഉപ്പിട്ടുവെച്ചു

news image
Oct 12, 2022, 4:28 am GMT+0000 payyolionline.in

പത്തനംതിട്ട :ഇലന്തൂരിൽ നടന്ന ഇരട്ട നരബലി രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. റോസ്‍ലിൽ, പത്മ എന്നീ സ്ത്രീകളാണ് നരബലിക്ക് ഇരയായത്. ഇലന്തൂരിൽ താമസിക്കുന്ന ഭഗവൽസിങ്, ഭാര്യ ലൈല, മന്ത്രവാദിയായ ഷാഫി എന്നിവർ ചേർന്നാണ് ഇരുവരെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

പ്രതികളിൽ ഒരാളായ ലൈലയാണ് ഇപ്പോൾ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി റോസ്‍ലിന്റെ മാംസം ലൈല കറിവെച്ചെന്നും മൂവരും ചേർന്ന് അത് കഴിച്ചുവെന്നും ലൈല പൊലീസിനോട് വെളിപ്പെടുത്തി. പത്മയുടെ മാംസം പിന്നീട് കറിവെച്ച് കഴിക്കാനായി ഇവർ ഉപ്പിട്ടു സൂക്ഷിച്ചുവെന്നും ഇവർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe