പ്രധാനമന്ത്രി കിസാൻ യോജന 14-ാം ഗഡു കർഷകരുടെ അക്കൗണ്ടിൽ നാളെ പണമെത്തും

news image
Jul 26, 2023, 1:17 pm GMT+0000 payyolionline.in

ദില്ലി: പ്രധാനമന്ത്രി കിസാൻ യോജന 14-ാം ഗഡു ജൂലൈ 27 ന് കർഷകരുടെ അക്കൗണ്ടിലേക്ക് എത്തും. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് 2000 രൂപയാണ് ലഭിക്കുക. പിഎം കിസാൻ യോജന പ്രകാരമുള്ള 14-ാം ഗഡു യോഗ്യരായ കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യും.

കർഷകർ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഇതാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾ 14-ാമത്തെ പേയ്‌മെന്റിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അവരുടെ ഇ.കെ.വൈ.സി പൂർത്തിയാക്കിയിരിക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe