പയ്യോളി പൗരത്വ സംരക്ഷണസമിതി നൈറ്റ് മാർച്ച്‌ നടത്തി

news image
Mar 14, 2024, 4:08 am GMT+0000 payyolionline.in

പയ്യോളി :  പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ പയ്യോളി  പൗരത്വ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ  പയ്യോളി ടൗണിൽ നൈറ്റ് മാർച്ച് നടത്തി.   തിരഞ്ഞെടുപ്പിൽ കൃത്യമായ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിനായി കേന്ദ്രഭരണകൂടം നടത്തുന്ന നീക്കങ്ങൾക്കെതിരെ “പൗരത്വഭേദഗതി നിയമം അറബിക്കടലിൽ” എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രകടനം നടന്നത് .പയ്യോളി ബീച്ച് റോഡിലെ ഗാന്ധി പ്രതിമക്ക് സമീപം നടന്ന പ്രതിഷേധ യോഗത്തിൽ പൗരത്വസംരക്ഷണസമിതി പ്രവർത്തകർ സംസാരിച്ചു. കേന്ദ്ര സർക്കാർ പൗരത്വഭേദഗതി ബിൽ അവതരിപ്പിച്ച 2019 ൽ രൂപീകരിക്കപ്പെട്ട സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വലിയ ജനക്കൂട്ടമാണ് പങ്കെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe