നന്തി ബസാർ: സയണിസ്റ്റുകളുടെ കാലങ്ങളായുള്ള അക്രമത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയോട് ഐക്യദാർഢ്യ0 പ്രകടിപ്പിച്ചു കൊണ്ട് പുളിമുക്ക് ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ പുളിമുക്കിൽ നിന്ന് നന്തി ടൗണിലേക്ക് വമ്പിച്ച പ്രകടനം നടത്തി.
‘അധിനിവേശം അവസാനിപ്പിക്കുക, നിരപരാധികളെ കൊല്ലുന്നത് നിർത്തുക, ഫലസ്തീന് സ്വാതന്ത്ര്യം നൽകുക’ എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രകടനം പി.പി.കരീം. റസൽ നന്തി, വി.കെ. കെ.ഉമ്മർ, ടി.കെ. നാസർ, കാട്ടിൽ അബൂബക്കർ , മുതുകുനി മുഹമ്മദലി, റാഹിം പുഴിയിൽ, ഷൽ ബി, ജസീർ ക്രസ്റ്റ്, പി.കെ.ഹമീദ് പി.കെ. ഫിറോസ്, താരമ്മൽ അബ്ദുള്ള നേതൃത്വം നൽകി.