തിക്കോടി: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം പുനർജീവിപ്പിക്കുന്നതിന്റെ ഭാഗമായി പള്ളിക്കര എ. എൽ പി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ജനങ്ങളുടെ എഴുത്തുകാരൻ എന്നറിയപ്പെടുന്ന ബഷീറിന്റെ പ്രധാന കൃതികളും ജീവിത സംഭവങ്ങളും അടങ്ങിയ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു.
ബഷീറിന്റെ കൃതികൾ നേരിട്ട് പരിചയപ്പെടാനുള്ള അവസരം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ പ്രദർശനം നൽകി. ബഷീറിന്റെ സാഹിത്യത്തിൽ നിന്നും തെരഞ്ഞെടുത്ത കഥകൾക്ക് വായന മത്സരങ്ങളും ചർച്ചകളും നടത്തി. ഹെഡ്മാസ്റ്റർ ഐ വിനോദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. എസ് ആർ ജി കൺവീനർ സ്മിത കെ എം അധ്യക്ഷത വഹിച്ചു. ബിന്ദിഷ. പി. ടി, ഹസ്നത്ത്. കെ, ഷിബിൽ. കെ. പി എന്നിവർ നേതൃത്വം വഹിച്ചു