പയ്യോളി : വ്യാപാരികൾക്കുള്ള സുരക്ഷാ പദ്ധതിയായ ‘ആശ്വാസ്’ പദ്ധതിക്ക് പയ്യോളിയിൽ തുടക്കമായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പിലാക്കുന്ന സുരക്ഷാ പദ്ധതിയാണ് ആശ്വാസ്.
പദ്ധതിയിൽ അംഗമായ ഏതെങ്കിലും ഒരു വ്യാപാരിക്കു മരണം സംഭവിച്ചാൽ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്.
ആശ്വാസ് പദ്ധതിയുടെ പയ്യോളി യൂണിറ്റ് തല ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ ടി വിനോദൻ നിർവഹിച്ചു. യൂണിറ്റ് അംഗം ടി എം പ്രേമദാസ് ആദ്യ അപേക്ഷ അപേക്ഷ ഫോം ഏറ്റുവാങ്ങി.
മണ്ഡലം പ്രസിഡണ്ട് ഇ കെ സുകുമാരൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. പയ്യോളി യൂണിറ്റ് പ്രസിഡണ്ട് എം ഫൈസൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ജയേഷ് ഗായത്രി സ്വാഗതവും മണ്ഡലം ജനറൽ സെക്രട്ടറി എസി സുനൈദ് നന്ദിയും പറഞ്ഞു.