കൊയിലാണ്ടി: നിസ്സാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്കുള്ള മംഗളലക്ഷ്വദീപ് എക്‌സ്പ്രസ്സിനും മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസ്സിനും കൊയിലാണ്ടിയില്‍ സ്റ്റോപ്പ് പുന:സ്ഥാപിച്ചു. മംഗള എക്‌സ്പ്രസ്സ് ജൂലൈ 15 മുതലും മാവേലി എക്‌സ്പ്രസ്സ് ജൂലൈ 16 മുതലും കൊയിലാണ്ടി സ്റ്റേഷനില്‍ ഒരു മിനുട്ട് പരീക്ഷണാടിസ്ഥാനത്തില്‍ സ്റ്റോപ്പ് അനുവദിക്കുമെന്നാണ് റെയില്‍വെ അധികൃതര്‍ അറിയിച്ചത്.
കൊവിഡിന് മുമ്പ് കൊയിലാണ്ടിയില്‍ നിര്‍ത്തിയിരുന്ന വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയില്‍വേ പാസ്സഞ്ചേഴ്‌സ് അമ്‌നിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നു. കൊയിലാണ്ടി സ്റ്റേഷന്റെ ആവശ്യങ്ങള്‍ അവലോകനം ചെയ്യാന്‍ 2022 ഒക്‌ടോബര്‍ 8 ന് എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നത്. സ്റ്റോപ്പ് പുന:സ്ഥാപിച്ചതില്‍ ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് എസ്.ആർ ജയ്കിഷ് പി.കെ. കൃഷ്ണദാസിനെയും റെയില്‍വെ ബോര്‍ഡിനെയും അഭിനന്ദനങ്ങൾ അറിയിച്ചു.