പേരാമ്പ്ര: മണിപ്പൂരിലെ വംശഹത്യയും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത മോദീ സർക്കാറിനെതിരെ പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് കമ്മിറ്റി പ്രതിഷേധ മാർച്ചും സംഗമവും നടത്തി. പ്രതിഷേധ സമരം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ആർ കെ മുനീർ ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധറാലി ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത് അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി വഹീദ പാറേമ്മൽ, സൽമ്മ നന്മന ക്കണ്ടി , സൗഫി താഴക്കണ്ടി തുടങ്ങി യവർ സംസാരിച്ചു. സീനത്ത് കെ ടി, സീനത്ത് അരിക്കുളം ഷക്കിന, തുടങ്ങിയവർ നേതൃത്വം നൽകി.