മണിപ്പൂർ : പയ്യോളിയില്‍ സിപിഎം ജനകീയ പ്രതിരോധം  – വീഡിയോ

news image
Jul 31, 2023, 3:28 pm GMT+0000 payyolionline.in

പയ്യോളി: ‘മണിപ്പൂരിനെ രക്ഷിക്കുക, ആർഎസ്എസിനെ ബഹിഷ്ക്കരിക്കുക,  ഇന്ത്യയെ രക്ഷിക്കുക’ എന്നീ
മുദ്രാവാക്യമുയർത്തി സിപിഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ ‘ജനകീയ പ്രതിരോധം’ ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു .

സിപിഎം നേതൃത്വത്തിൽ പയ്യോളിയിൽ സംഘടിപ്പിച്ച ജനകീയപ്രതിരോധം  ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

 

 

പ്രതിഷേധപരിപാടി ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലാ സെക്രട്ടറി പി മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ടി ചന്തു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കാനത്തിൽ ജമീല എംഎൽഎ , ഡി ദീപ, ഏരിയ കമ്മിറ്റി അംഗങ്ങളായ വി ഹമീദ്, പി എം വേണുഗോപാലൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം പി ഷിബു സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe