പയ്യോളി : മണിയൂരിലെ സ്വകാര്യ ആശുപത്രിയിലെ അക്രമത്തിൽ യുവാവ് അറസ്റ്റിൽ. പുറക്കാട് കിടഞ്ഞിക്കുന്ന് സ്വദേശി സമീർ ( 28 ) ആണ് പിടിയിലായത്.
മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
പരിക്കേറ്റ ഡോ. ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.