.
ചിങ്ങപുരം: 286 ദിവസത്തെ ദൈർഘ്യമേറിയ ഇടവേളക്ക് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിനും,ബുച്ച് വിൽമോറിനും
‘ബിഗ് സല്യൂട്ട് ‘ നൽകിക്കൊണ്ട് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘മണ്ണിലിറങ്ങിയ നക്ഷത്രങ്ങൾക്ക് ബിഗ് സല്യൂട്ട് നൽകിയപ്പോൾ.
സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ, ഡെപ്യൂട്ടി ലീഡർ ടി.പി. ജസമറിയം എന്നിവർ സുനിതാ വില്യംസിൻ്റെയും, ബുച്ച് വിൽമോറിൻ്റെയും വേഷമണിഞ്ഞെത്തി കുട്ടികളുമായി സംവദിച്ചു.
ബഹിരാകാശ നിലയത്തിലെ വിശേഷങ്ങൾ അവർ കുട്ടികളുമായി പങ്കുവെച്ചു.
കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി.
എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
വി.ടി. ഐശ്വര്യ, പി. നൂറുൽ ഫിദ, അശ്വതി വിശ്വൻ, സി.ഖൈറുന്നിസാബി, എസ്.ആൻവി, പാർവണ ബിശ്വാസ്, മുഹമ്മദ് റയ്യാൻ, റെജ ഫാത്തിമ, നൂസ മെഹറിൻ, പി.സിന്ധു, വി.പി.സരിത
എന്നിവർ സംസാരിച്ചു.