തിരുവനന്തപുരം: വിപണിയിലെ സ്വകാര്യകമ്പനികളുമായുള്ള മത്സരം മറികടക്കാൻ പാക്കറ്റ് പാലിനൊപ്പം കുപ്പിപ്പാലും ലഭ്യമാക്കാനൊരുങ്ങുകയാണ് മിൽമ. ആദ്യമായാണ് കുപ്പിയിലടച്ച പാൽ മിൽമ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. സ്വകാര്യകമ്പനികൾ നിലവിൽ കുപ്പിപ്പാൽ വിൽക്കുന്നുണ്ട്. മത്സരം കടുത്തതോടെയാണ് മിൽമയും കുപ്പിപ്പാലുമായി രംഗത്തെത്തുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മേഖലാ യൂണിയനാണ് പദ്ധതി നടപ്പാക്കുക. പ്രതിദിനം 10,000 ലിറ്റർ കുപ്പിപ്പാൽ വിൽക്കാനാണ് ലക്ഷ്യമിടുന്നത്. ഉയർന്ന ഗുണമേന്മയുള്ള പുനരുപയോഗിക്കാവുന്ന ഒരു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പിയിലാണ് പാൽ എത്തിക്കുക. കുപ്പി തുറന്ന് ഉപയോഗിച്ചശേഷം അവശേഷിക്കുന്നത് മൂന്നുദിവസംവരെ കേടുകൂടാതെ സൂക്ഷിക്കാം. നിലവിൽ 56 രൂപക്കാണ് ഒരു ലിറ്റർ കവർപാൽ വിൽക്കുന്നത്. കുപ്പിപ്പാലിന് 60 രൂപക്ക് മുകളിലാകും വിലയെന്നാണ് സൂചന. മികച്ച പ്രതികരണമുണ്ടായാൽ കൂടുതൽ കുപ്പിപ്പാൽ വിപണിയിലെത്തിക്കും. പാൽവില ഉടനടി കൂട്ടേണ്ടതില്ലെന്ന് 15ന് ചേർന്ന മിൽമ ഭരണസമിതി യോഗത്തിൽ തീരുമാനിച്ചിരുന്നു. വിവിധ മേഖലാ യൂനിയനുകളുടെ നിർദേശപ്രകാരമാണ് തീരുമാനം. തിരുവനന്തപുരം, എറണാകുളം, മലബാർ യൂനിയനുകളുടേതായിരുന്നു വില കൂട്ടാനുള്ള ശിപാർശ. ലിറ്ററിന് 60 രൂപയാക്കണമെന്നായിരുന്നു അവരുടെ നിർദേശം. കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപക്കാണ് നിലവിൽ വിൽക്കുന്നത്. 10 രൂപ വർധിപ്പിച്ചാൽ 60 രൂപക്കു മുകളിലെത്തും. ഉടനടി വലിയ വർധനവിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിവരം. 2022 ഡിസംബറിലാണ് സംസ്ഥാനത്ത് ഒടുവിൽ പാൽ വില കൂട്ടിയത്. ഏതാനും മാസങ്ങളായി വില വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തുടർന്നാണ് മിൽമ ബോർഡ് യോഗം ചേർന്നത്. കർഷകർക്ക് കൂടുതൽ പണം ലഭ്യമാക്കാനായാണ് വില കൂട്ടേണ്ടതെന്ന് വിവിധ യൂനിയനുകൾ പറയുന്നു. എന്നാൽ ഉപഭോക്താക്കളിൽ അമിതഭാരം ഏൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന വാദവും ശക്തമാണ്. മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ് കേരളത്തിലെ പാൽ വിലയെന്നതും ശ്രദ്ധേയമാണ്.
മത്സരം കടുക്കുന്നു; കവറിനൊപ്പം കുപ്പിയിലും പാൽ ലഭ്യമാക്കാനൊരുങ്ങി മിൽമ
Share the news :

Aug 19, 2025, 7:56 am GMT+0000
payyolionline.in
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ, കിറ്റിൽ 14 ഇന സാധനങ്ങൾ, 20 കി ..
താൽപര്യത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാം, മലപ്പുറത്തെ ഓണവിപണിയിലേക്ക് ആദ്യ ..
Related storeis
ക്ലാസിൽ കുട്ടിയെ ശകാരിച്ചെന്ന്; വേദപാഠം അധ്യാപകന്റെ മുഖം കല്ലുകൊണ്ട...
Oct 3, 2025, 11:21 am GMT+0000
കേരളത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; അവഗണിക്കരുത്...
Oct 3, 2025, 10:55 am GMT+0000
ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ആലപ്പുഴയിൽ അമ്മയെ 17 കാ...
Oct 1, 2025, 11:15 am GMT+0000
വീടിന് സമീപം പതിയിരുന്ന് വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ചു, കുതറിയോട...
Oct 1, 2025, 9:40 am GMT+0000
ക്ഷേമപെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ ആലോചന; 2000 രൂപയാക്കാൻ നീക്കം
Oct 1, 2025, 8:44 am GMT+0000
മലപ്പുറത്ത് മധ്യവയസ്കൻ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ; സുഹൃത്ത...
Sep 30, 2025, 6:40 am GMT+0000
More from this section
വിട്ടുകൊടുക്കാതെ കേരളം; വിലക്കയറ്റത്തോതിൽ 8-ാം മാസവും നമ്പർ വൺ, കേര...
Sep 13, 2025, 7:05 am GMT+0000
അക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ലെന്ന് ഹൈക്കോടത...
Sep 11, 2025, 10:11 am GMT+0000
ഐസക്കിന്റെ ഹൃദയവുമായി എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തി, അവസാന യാത്ര...
Sep 11, 2025, 8:49 am GMT+0000
ഇരുചക്രവാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന...
Sep 10, 2025, 12:45 pm GMT+0000
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പെൺകുട്ടിക്ക് ര...
Sep 10, 2025, 11:34 am GMT+0000
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി, അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർ...
Sep 10, 2025, 11:30 am GMT+0000
നബിദിന പരിപാടി കാണാന്‍ മകനുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കി...
Sep 10, 2025, 11:13 am GMT+0000
വിനീത് ശ്രീനിവാസന്റെ സംഗീതനിശക്കിടെ ലാത്തിച്ചാര്‍ജ്; സംഭവം നിശാഗന്ധ...
Sep 10, 2025, 11:09 am GMT+0000
ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടു; ശീതളപാനീയ കച്ചവടക്കാരന് ഓടുന്ന ട...
Sep 10, 2025, 11:05 am GMT+0000
‘സിഐ ലാത്തി കൊണ്ട് അടിച്ചു, വെറുതെ എന്തിനാ സാറെ തല്ലുന്നതെന്ന...
Sep 10, 2025, 11:00 am GMT+0000
അത്യാവശ്യമായിട്ട് ആധാര്‍ നോക്കിയിട്ട് കിട്ടിയില്ലേ: ഇനി വാട്സാപ്പ് ...
Sep 10, 2025, 10:56 am GMT+0000
കാന്താര 2 വിന് കേരളത്തിൽ വിലക്ക്, സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കി...
Sep 10, 2025, 7:10 am GMT+0000
പാലക്കാട് യുവതി ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത ആരോപി...
Sep 10, 2025, 7:00 am GMT+0000
ശരീരഭാരം നിയന്ത്രിക്കണോ? പാഷൻ ഫ്രൂട്ട് ശീലമാക്കൂ..!
Sep 9, 2025, 10:41 am GMT+0000
മോശം കാലാവസ്ഥയും ശക്തമായ കാറ്റും; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശവുമ...
Sep 9, 2025, 10:38 am GMT+0000