കൊയിലാണ്ടി: ഇന്നലെ രാത്രി കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം വെച്ച് മദ്ധ്യവയസ്കനായ കാവും വട്ടം പറയച്ചാൽ മീത്തൽ ഇസ്മയിൽ (45) നെ യാണ് കരിങ്കല്ല് കൊണ്ട് ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്തത്.
പ്രതികളായ വിയ്യൂർ സ്വദേശി നവജിത് (24),കോക്കല്ലൂർ പുലച്ചില്ല മലയിൽ വിഷ്ണു (29) തുടങ്ങിയവരാണ് പിടിയിലായത്. കൊയിലാണ്ടി പുതിയ ബസ്റ്റാൻറിൽ നിന്നും റെയിൽവേ സ്റ്റേഷൻ റോഡിലൂടെ പഴയ റെയിൽവേ ഗേറ്റ് കടന്ന് മുത്താമ്പി റോഡിലേക്ക് പോകുന്നതിനിടെ പാളത്തിൽ വെച്ച് അക്രമികൾ കരിങ്കല്ല് ഉപയോഗിച്ച് തലയിലും മുഖത്തും മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.. തുടർന്ന് ഇയാളുടെ കൈവശമുള്ള മൊബൈൽ ഫോൺ തട്ടിയെടുത്ത് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
ശേഷം തളർന്നു പോയ ഇസ്മയിൽ സ്വയം നടന്ന് കൊയിലാണ്ടി ഗവ.താലൂക്കാശുപത്രിയിൽ എത്തുകയായിരുന്നു. മുൻനിരയിലെ പല്ലുകൾ പൊട്ടി, മുഖത്താകെ പരിക്കുകളുണ്ട് വിദഗ്ദ ചികിൽസക്കായി ഇസ്മയിലെനെ മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി.
സംഭവത്തെതുടർന്ന് ഊർജിതമായ അന്വേഷണത്തിൽ വിഷ്ണു വിനെ കൊയിലാണ്ടി ബീച്ചിൽ നിന്നും, നവജിത്തിനെ കോഴിക്കോട് ബീച്ചിൽ നിന്നും പിടികൂടുകയായിരുന്നു . കവർച്ച , ആക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങിയവയാണ് പ്രതികൾക്കെതിരെ കേസ് ചാർജ് ചെയ്തിരിക്കുന്നത്.
ഒളിവിൽ കഴിഞ്ഞ പ്രതികളെ സംഭവം നടന്ന് 12 മണിക്കൂറിനുള്ളിലാണ് അറസ്റ്റ് ചെയ്തത് . കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജുവിൻ്റെ നിർദ്ദേശപ്രകാരം വടകര ഡി.വൈ.എസ്.പി. ഹരി പ്രസാദിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി പോലീസ് ഇൻസ്പെകടർ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ. ബിജു ആർ.സി. എ.എസ്.ഐ. വിജു വാണിയംകുളം, ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ ബിനീഷ്, ഷോബിത്ത്, ശ്യാംജിത്ത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്.