മരണത്തിനും കാഴ്ച നഷ്ടമാകുന്നതിനും കാരണമാകുന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന്, ഇന്ത്യൻ കമ്പനിയുടെ ഐ ഡ്രോപ്പ് പിൻവലിച്ചു

news image
Feb 3, 2023, 2:03 pm GMT+0000 payyolionline.in

ന്യൂഡൽഹി: സ്ഥിരമായി കാഴ്ച നഷ്ടമാകുന്നതിനും മരണത്തിനും വരെ കാരണമാകാവുന്ന ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് യു.എസ് വിപണിയിൽ നിന്ന് ഇന്ത്യൻ കമ്പനിയുടെ കണ്ണിലുറ്റിക്കുന്ന മരുന്ന് പിൻവലിച്ചു. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ ഫാർമ ഹെൽത്ത്കെയറിന്റെ ​ഇസ്രികെയർ ആർട്ടിഫിഷ്യൽ ടിയർ ലൂബ്രിക്കന്റ് ഐ ഡ്രോപ്പാണ് പിൻവലിച്ചത്.

മരുന്നിനെ പ്രതിരോധിക്കുന്ന ബാക്ടീരിയ ഐ ഡ്രോപ്സിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന യു.എസിലെ ആരോഗ്യ സംരക്ഷണ ഏജൻസിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഈ ബാക്ടീരിയ സ്ഥിരമായ അന്ധതക്ക് ഇടയാക്കുമെന്നും രക്ത പ്രവാഹത്തിൽ ബാക്ടീരിയ അണുബാധയുണ്ടാക്കിയതുമൂലം മരണം നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

​യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ ഐ ഡ്രോപ്പിന്റെ തുറക്കാത്ത ബോട്ടിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. കമ്പനിയുടെ ഉത്പന്നങ്ങൾ ഇറക്കുമതി ​ചെയ്യുന്നത് നിയന്ത്രിക്കാനൊരുങ്ങുകയാണെന്ന് യു.എസ്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. മരുന്നിൽ വിഷാംശം ഉണ്ടാകാൻ സാധ്യത കണ്ട് കമ്പനി സ്വയം തന്നെ ഇസ്രി കെയർ ഐ ഡ്രോപ്പ് പിൻവലിച്ചുവെന്നാണ് ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ അറിയിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe