.
തിക്കോടി: മാലിന്യ മുക്ത കേരളത്തിൻ്റെ ഭാഗമായി സി.പി. ഐ.എം തിക്കോടിയിൽ ശുചീകരണം നടത്തി. സംസ്ഥാന വ്യാപകമായി സി.പി. എം ഏറ്റെടുത്ത ക്യാമ്പയിൻ്റെ ഭാഗമായി തിക്കോടി ലോക്കലിലെ എല്ലാ ബ്രാഞ്ചുകളിലും ശുചീകരണം നടത്തി.
തിക്കോടി ടൗണിൽ നടന്ന ശുചീകരണം സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഡി. ദീപ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ അദ്ധ്യക്ഷനായി. ആർ . വിശ്വൻ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി അതുൽ വി.കെ സ്വാഗതം പറഞ്ഞു.
ലോക്കൽ കമ്മിറ്റിയുടെ കീഴിലെ വിവിധ ബ്രാഞ്ചുകളിൽ ബാലകൃഷ്ണൻ കെ.കെ , കെ.വി. സുരേഷ് ,എം.എൻ മിനി, മിനി ഭഗവതി കണ്ടി , കെ. വി രാജീവൻ , പി.വി അനീഷ് കുമാർ, ടി.എം പുരുഷോത്തമൻ , സുജാത , രാജൻ കറുകൻ്റെ കണ്ടി എന്നിവർ നേതൃതം നൽകി.