മിഷൻ ലൈഫ് സ്റ്റൈൽ ഫോർ എൻവയോണ്മെന്റ് ; അരിക്കുളത്ത് മണ്ണ് പരിപാലന പരിപാടിയും സഞ്ചരിക്കുന്ന മണ്ണ് പരിശോധനയും നടത്തി

news image
May 29, 2023, 2:16 pm GMT+0000 payyolionline.in

തിക്കോടി: മിഷൻ ലൈഫ് സ്റ്റൈൽ ഫോർ എൻവയോണ്മെന്റ് (ലൈഫ്) പദ്ധതി പ്രകാരം
കെ.വി.കെ.പെരുവണ്ണാമുഴിയുടെ ആഭിമുഖ്യത്തിൽ മണ്ണിന്റെ ആരോഗ്യ പരിപാലനം എന്ന പരിപാടിയും , സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലബോറട്ടറി നടത്തി. തിക്കോടിയുടെയും അരിക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച മണ്ണ് പരിശോധനാ ക്യാമ്പയിൻ അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എം സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

അരിക്കുളം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ അരിക്കുളം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പ്രകാശൻ. എം അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ  അമൃത ബാബു സ്വാഗതവും എ.കെ എൻ അടിയോടി, സി.രാധ എന്നിവർ ആശംസകളും നേർന്നു.

തുടർന്ന് കെ.വി.കെ പെരുവണ്ണാമുഴി ഹെഡ് & പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. പി.രാതാകൃഷ്ണൻ, സബസ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ.കെ.എം പ്രകാശ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ പി. മധുസൂദനൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe