അഴിയൂർ : ദേശീയപാതയിൽ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും, ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവേയിൽ നിർമ്മിച്ച ഡ്രൈനേജിലെ വെള്ളം പൊതുവഴിയിൽ ഇറക്കുന്ന നടപടി അവസാനിപ്പിക്കാനും നടപടിയെടുക്കണമെന്ന് യു ഡി എഫ് – ആർ എം പി ചോമ്പാല മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മാർച്ച് പത്തിന് നടക്കുന്ന വടകര പാർലമെൻ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ വിജയിപ്പിക്കാനും തീരുമാനിച്ചു.യു.ഡി.എഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ കൺവീനർ ടി സി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പുരുഷു രാമത്ത് അധ്യക്ഷത വഹിച്ചു. പി ബാബുരാജ്,പ്രദീപ് ചോമ്പാല, കെ.പി രവീന്ദ്രൻ, ഹാരിസ് മുക്കാളി, എൻ ധനേഷ് ,കെ പി വിജയൻ ,എം.എം. പ്രസീജ തുടങ്ങിയവർ സംസാരിച്ചു