കൊയിലാണ്ടി: മുഖ്യമന്ത്രി രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെപിസിസി അംഗം രത്നവല്ലി അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് വൈസ്പ്രസിഡന്റ് നടേരി ഭാസ്കരൻ സ്വാഗതം പറഞ്ഞു. കെപിസിസി മെമ്പർ രാമചന്ദ്രൻ മാസ്റ്റർ ബാലുശ്ശേരി ഉത്ഘാടനം ചെയ്തു. സ്വജനപക്ഷപാതത്തിനും സ്വണ്ണം കടത്താനും ഒത്താശ ചെയ്യുന്ന എ ഡി ജി പി യെയും പ്രിൻസിപ്പൽ സെക്രട്ടറി ശശിയേയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജി വെച്ച് പോകണമെന്നദ്ദേഹം ആവശ്യപ്പെട്ടു.
അഡ്വ. വിജയ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെകട്ടറി കെപിസിസി മുൻ മെമ്പർ വി.ടി സുരേന്ദ്രൻ, മഹിള കോൺഗ്രസ്സ് പ്രസിഡന്റ് വി കെ ശോഭന, മണ്ഡലം പ്രസിഡൻമാരായ അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, ഷബീർ ചേമഞ്ചേരി, യുത്ത് കോൺഗ്രസ്സ് പ്രസിഡന്റ് തൻഹീർ കൊല്ലം, യു ഡി എഫ് കൺവിനർ കെ പി. വിനോദ്കുമാർ എന്നിവർ സംസാരിച്ചു. ഗോപിനാഥ് ചെങ്ങോട്ട് കാവ് നന്ദി പറഞ്ഞു.