കൊയിലാണ്ടി: വിവാഹ വീട്ടിലെ പണപ്പെട്ടി മോഷണം പോയി. ഇന്നു പുലർച്ചെ 3 മണിയോടെയാണ് സംഭവം.മുചുകുന്നിലെ കിള്ള വയൽ ജയേഷിൻ്റ വീട്ടിലാണ് മോഷണം നടന്നത്. ജയേഷിൻ്റെ വിവാഹ പാർട്ടിക്കെത്തിയവർ നൽകിയ പണമടങ്ങിയ കവർ ഇട്ട പെട്ടിയാണ് മോഷണം പോയത്.
കൊയിലാണ്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സി .ഐ.എൻ.സുനിൽ കുമാർ, എസ്.ഐ.മാരായ എം.എൻ.അനുപ് , അരവിന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇതിൽ 500 ഓളം കവറുകൾ ചാക്കിൽ കെട്ടിയ നിലയിൽ സമീപത്തെ ഇടവഴിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. കവറിലെ പണം പോയിട്ടില്ല എതാണ്ട് 150 ഓളം കവറുകൾ പോയതായാണ് സൂചന. ഡോഗ് സ്ക്വാഡ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തും.