നന്തിബസാർ : കടലൂർ മുസ്ലിം യൂത്ത് വിംഗ് അനുമോദന സംഗമവും മോട്ടിവേഷൻ ക്ലാസും നടത്തി. ടി.കെ നാസർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ കെ പി ഷർഷാദ് മാസ്റ്റർ മോട്ടിവേഷൻ ക്ലാസിനു നേതൃത്വം നൽകി.
റഷീദ് മണ്ടോളി, ടി കെ ഹാരിസ് , നസൽ കരീനാസ് തുറങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്കുള്ള ഉപഹാരം സജീർ വി ടി, കെ സമീർ, വി എ കെ കരീം, കരീനാസ് ഫൈസൽ, എം ടി സുബൈർ സി.കെ ഹബീബുള്ള, ഫൈസി ഷകീർ അസ്ലം എംടി വിതരണം ചെയ്തു. റാഷിദ് കെ സ്വാഗതവും മഹ്ഷൂഖ് വി ടി കെ നന്ദിയും പറഞ്ഞു.