മൂടാടി: മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി എസ്.എസ്. എൽ.സി, പ്ലസ് – ടു ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽക്കിഫിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രൂപേഷ് കൂടത്തിൽ അധ്യക്ഷനായി.
ബ്ലോക്ക് പ്രസിഡണ്ട് കെ.ടി. വിനോദ് മുഖ്യ അതിഥി ആയിരുന്നു. രണ്ടാം വാർഡ് മെമ്പർ എ.വി. ഉസ്ന, എഴുത്തുകാരൻ കുഞ്ഞബ്ദുള്ള തിക്കോടി, രവി വീക്കുറ്റി യിൽ, ബഷീർ കുന്നുമ്മൽ , യൂസഫ് ചങ്ങരോത്ത്, സത്യൻ അംബിച്ചിക്കാട്ടിൽ, ഷഹനാസ് തിക്കോടി, ടി.കെ.ഷംസുദ്ദീൻ, നിയാസ് പാലുകറ്റി എന്നിവർ സംസാരിച്ചു.