നന്തി ബസാർ: കേരള ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു മൂടാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം സി .ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.സുനിൽ ചക്കിട്ടപാറ ഉദ്ഘാടനം ചെയ്തു. സി.പി.ഐ എം നന്തി ലോക്കൽ സെക്രട്ടറി വി.വി സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഐ ടി യു പയ്യോളി ഏരിയാ സെക്രട്ടറി കെ.കെ.പ്രേമൻ, ആർട്ടിസാൻസ് യൂണിയൻ പയ്യോളി ഏരിയാ സെക്രട്ടറി എ.കെ.ഷൈജു , യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ.കുഞ്ഞികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം കൺവീനർ കെ.വി.കെ സജീവൻ സ്വാഗതവും, യൂണിയൻ മൂടാടി പഞ്ചായത്ത് സെക്രട്ടറി കെ.ശശി നന്ദിയും പറഞ്ഞു.