നന്തി ബസാർ: ‘ഫാസിസ്റ്റ് കാലത്തെ നിഷ്പക്ഷത കാപട്യമാണ് ‘ എന്ന പ്രമേയത്തിൽ മെയ് ആദ്യവാരം നടക്കുന്ന മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് മണ്ഡലം ലീഗ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. യോഗം സി.കെ.അബുബക്കർ ഉദ്ഘാടനം ചെയ്തു. കെ.പി.കരീം അദ്ധ്യക്ഷനായി.

മൂടാടി ലീഗ് സമ്മേളന സ്വാഗത സംഘം ഓഫീസ് പുളിമുക്കിൽ മണ്ഡലം പ്രസിഡണ്ട് വി.പി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
കുവൈററ് കെ.എം.സി.സി.നേതാവ് കെ.കെ.സെലാം, മുതുകുനി മുഹമ്മദലി, നൗഫൽ നന്തി, വർദ് അബ്ദുറഹിമാൻ, അമാന മുസ്തഫ സംസാരിച്ചു. വനിതാ സംഗമം, യുവജനസംഗമം , തൊഴിലാളി സംഗമം, പ്രവാസി സംഗമം, വിദ്യാർത്ഥി സംഗമം, കുടുംബമേള, പഴയകാല പ്രവർത്തകരെ ആദരിക്കൽ, വൈററ് ഗാർഡ് പരേഡ് തുടങ്ങിയവയും സമ്മേളനത്തിന് മാററ് കൂട്ടും. പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കമുള്ള നേതാക്കൾ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.