പയ്യോളി: ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാം എന്ന ലക്ഷ്യത്തോടെ ക്യാപ്റ്റൻ സലാഹുദ്ധീൻ സാഹിബ് വിഭാവനം ചെയ്ത വ്യായാമ പരിശീലന പദ്ധതിയായ മെക്ക് 7 ഹെൽത്ത് ക്ലബ് പയ്യോളിയിലും ഉദ്ഘാടനം ചെയ്യപ്പെട്ടു.
ഏപ്രിൽ 15ന് പയ്യോളി ഹൈസ്കൂളിൽ ആരംഭിച്ച ഹെൽത്ത് ക്ലബ് ഒരു മാസം പിന്നിടുന്നതിൻ്റെ ഭാഗമായാണ് ഉദ്ഘാടനം സംഘടിപ്പിച്ചത് .
ജാതി-മത-രാഷ്ട്രീയ ഭേദമന്യേ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ നൂറിൽ പരം പേർ അംഗങ്ങളായ ക്ലബിൻ്റെ ഉദ്ഘാടനം പയ്യോളി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
സംഘാടക സമിതി ചെയർമാൻ ബഷീർ മേലടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ക്യാപ്റ്റൻ സലാഹുദ്ധീൻ സാഹിബിന് മൊമെൻ്റൊ നൽകി ആദരിക്കുകയും ചെയ്തു.
ബഷീർ മേലടി പൊന്നാട അണിയിച്ചു. തുടർന്ന് മെക്ക് സവൻ ഫൗണ്ടർ കൂടിയായ ക്യാപ്റ്റൻ സലാഹുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിന് തിക്കോടി ഗ്രാമപഞ്ചായത്ത് അംഗം ബിനു കാരോളി, മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം റംല ,ചീഫ് ട്രൈനർമാരായ ഡോ .ഇസ്മായിൽ മുജദിദ്, ഷബീർ (മാനു) എന്നിവർ ആശംസാ പ്രസംഗം നടത്തി. ചടങ്ങിൽ സംബന്ധിച്ച വിശിഷ്ടാതിഥികളെ ,ബിനു കാരോളി ,റംല, എം.ബിജു ,മഠത്തിൽ അബ്ദുറഹിമാൻ , ബാലകൃഷ്ണൻ, പി.കെ.അബ്ദുള്ള, എൻ കുഞ്ഞാമു ,ബി.എം.ഷംസു ,കാട്ടിൽ റസാഖ് ,സൗജത്ത് എന്നിവർ മൊമെൻ്റൊ നൽകി ആദരിച്ചു. യോഗത്തിൽ സംഘാടക സമിതി വൈസ് ചെയർമാൻ വി.കെ.ലത്തീഫ് സ്വാഗതവും ,അബൂബക്കർ പുറക്കാട് നന്ദിയും പറഞ്ഞു.