മേപ്പയ്യൂർ: യാത്രാ സൗകര്യം തീരെയില്ലാത്ത ഗ്രാമീണ മേഖലകളിലൂടെ പുതുതായി ആരംഭിച്ച പ്രണവം ബസ്സ് സർവ്വീസിന് മേപ്പയ്യൂർ മൈത്രീനഗറിൽ യാത്രക്കാരും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകി. പേരാമ്പ്രയിൽ നിന്നും ഗ്രാമീണ മേഖലയായ വാല്യക്കോട്, ആക്കൂ പറമ്പ്, എടക്കയിൽ, കൽപ്പത്തൂർ രാവറ്റമംഗലം വഴി മേപ്പയ്യൂർ ടൗൺ വരെയും, മേപ്പയ്യൂരിൽ നിന്നും ജനകീയ മുക്ക്, മണപ്പുറം കീഴ്പ്പയ്യൂർ വഴി മുയിപ്പോത്ത് വരെയുമാണ് ബസ് സർവ്വീസ് നടത്തുന്നത്.

ഗ്രാമീണ മേഖലയിലുടെ സർവ്വീസ് ആരംഭിച്ച പ്രണവംബസ്സിന് മൈത്രീനഗറിൽ നൽകിയ സ്വീകരണം
ഗ്രാമീണ മേഖലകളിൽ നിന്ന് മേപ്പയ്യൂർ, പേരാമ്പ്ര ടൗണുകളിൽ യാത്രക്കാർക്ക് എത്തിച്ചേരുവാൻ വളരെ എളുപ്പത്തിൽ കഴിയുന്ന റൂട്ടാണിത്. മൈത്രീനഗർ ടീം ലക്ഷ്യ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നൽകിയ സ്വീകരണത്തിന് കെ.പി വേണുഗോപാൽ, മുജീബ് കോമത്ത്, പി.കെ അനീഷ്, സി.നാരായണൻ, വിജയൻ മയൂഖം, വിജീഷ് ചോതയോത്ത്, പി.ബാബുരാജ്, കൂളിക്കണ്ടി ബാലകൃഷ്ണൻ, ടി.വിജയൻ, അനിൽ എന്നിവർ നേതൃത്വം നൽകി.